ചെട്ടിയാർ വംശത്തിന്റെ ആദ്യപുരുഷൻ "പൃഥ്വീശ്വരൻ"ആകുന്നു. ഭൂമിയിൽ നാശംവിതച്ച അന്തകാസുരനെ വധിക്കുവാൻ ഭൂലോകവാസികളുടെ അഭ്യർത്ഥനപ്രകാരം ബ്രഹ്മദേവൻ അഗ്നിയിൽ നിന്നും ജനിപ്പിച്ച യുഗപുരുഷൻ...അന്തകാസുര നിഗ്രഹ ശേഷം അദ്ദേഹംകാശിയിലെ രാജാവാകുന്നു. രാജാവിനും ഭാര്യ സുനഭ(കണാഭ)ക്കും നാലു സന്താനങ്ങൾ ജനിക്കുന്നു. അവരുടെ വിവാഹശേഷം അവരുടെ കുടുംബത്തിൽ എട്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുംജനിച്ചു. ആ പത്തുപേർക്കും വിവാഹാനന്തരം കുഞ്ഞുങ്ങൾ ഉണ്ടായില്ല. അവരിൽ മുതിർന്ന സഹോദരൻ വൈടുങ്കേയ ദേവരായൻ ഹിമാലയത്തിൽ തപസുചെയ്യുന്ന കാലാവമഹർഷിയുടെ ഉപദേശപ്രകാരം കാഞ്ചിയിലെത്തി കലൈക്കോട്ടു എന്ന മഹർഷിയെ കണ്ടു. പുത്രകാമോഷ്ടി യാഗം നടത്തുവാൻ മുനി നിർദേശിച്ചു. യാഗാഗ്നിയിൽ നിന്നും ഒരു സ്‌ത്രീരൂപം(കാമാക്ഷിയമ്മ) തളികയിൽ പ്രസാദവുമായി പ്രത്യക്ഷപ്പെട്ടു. കലൈക്കോട്ടു മുനി ആ പ്രസാദത്തെ 24 ഭാഗമാക്കി സേവിക്കാൻ നിർദേശിച്ചു. എട്ട് ആൺ കുടുംബത്തിൽ 16 കുട്ടികളും രണ്ട് പെൺ കുടുംബത്തിൽ 8 കുട്ടികളും ജനിച്ചു. ഇതാണ് 24 മനൈ വംശജരുടെ കാമാക്ഷിയമ്മൻ അനുഗ്രഹീത ഉല്പത്തിക്കഥ.
(സമ്പാദനം-ശിവകുമാർ)
No comments:
Post a Comment