പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും ഭരണ വിഭാഗത്തിലും സംവരണം ഏർപ്പെടുത്താൻ തുടങ്ങുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. 1882 ഇൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി അന്നത്തെ വൈസ്രോയ് റിപ്പണ്‍ പ്രഭു നിയമിച്ച കമ്മീഷൻ ആണ് ഹണ്ടർ കമ്മീഷൻ( Sir William Hunter--Member of the Executive Council of Viceroy). ഉന്നത വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം നല്കിയിരുന്ന ഒരു കാലഘട്ടത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു ഇന്ത്യയിൽ തുടക്കം കുറിക്കാൻ കാരണമായ ഒരു കമ്മീഷനാണ് ഹണ്ടർ കമ്മീഷൻ. പ്രസ്തുത കമ്മീഷന് മുന്നിൽ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിൽ 12 വയസ്സുവരെ ഉള്ളവർക്ക് നിർബന്ധമാക്കണമെന്നും അതിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നും ,അത് വഴി ഭരണ മേഖലയിൽ ഈ വിഭാഗങ്ങൾക്ക് പ്രാധിനിത്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടു ഹരജി നൽകിയ മഹാത്മാ ജ്യോതിഭ ഫൂലെ യുടെ ആവശ്യങ്ങൾ ഈ കമ്മീഷൻ പരിഗണിക്കുകയും ചെയ്തു. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങല്ക്ക് സംവരണം എന്ന സാമൂഹിക എന്ജിനിയറിംഗ് തുടങ്ങിയത് അങ്ങിനെ 125 കൊല്ലം മുന്പാണ്.
1902 ഇൽ കോലാപൂർ മഹാരാജ ,ചത്രപതി സാഹൂജി (മഹാരാഷ്ട്ര ) തന്റെ രാജ്യത്ത് പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഭരണത്തിലും 50% സംവരണം നടപ്പിലാക്കി.http://www.bspindia.org/rajshri-shahuji-maharaj.php.
1908 ഇൽ ബ്രിട്ടീഷ് ഗവർന്മെന്റ് നിയമപരമായി , തിരഞ്ഞെടുക്കപ്പെട്ട ചില ജാതികൾക്ക് സംവരണം ഏർപ്പെടുത്തി .
1935 ഇൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് പൂന ഉടമ്പടി യിലൂടെ ഇന്ത്യയിലെ അതി പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണ മണ്ഡലങ്ങൾ അനുവദിക്കാൻ പ്രമേയം അനുവദിച്ചു.
1935 ലെ ഇന്ത്യ ആക്റ്റ് (ഇന്നത്തെ ഇന്ത്യൻ ഭരണ ഘടനയുടെ ആദ്യരൂപം ) പിന്നോക്ക സംവരണം ഉറപ്പു നല്കി.
1947 ലെ സ്വാതന്ത്ര്യത്തിനു ശേഷം രൂപം കൊണ്ട ഇന്ത്യൻ ഭരണ ഘടനയിൽ 334 ആം ആർറ്റിക്കിൾ ഉൾപ്പെടുത്തി ക്കൊണ്ട് സ്വതന്ത്ര ഇന്ത്യയും ചരിത്രത്തൊട് നീതി പുലര്ത്തി.
334 ആം ആർറ്റിക്കിൾ ഇങ്ങിനെ പറയുന്നു.
“Notwithstanding anything in the foregoing provisions of this Part, the provisions of this Constitution relating to—
(a) the reservation of seats for the Scheduled Castes and the Scheduled Tribes in the House of the People and in the Legislative Assemblies of the States; and
(b) the representation of the Anglo-Indian community in the House of the People and in the Legislative Assemblies of the States by nomination, shall cease to have effect on the expiration of a period of twenty years from the commencement of this Constitution:
Provided that nothing in this article shall affect any representation in the House of the People or in the Legislative Assembly of a State until the dissolution of the then existing House or Assembly, as the case may be.”
ബാബ സാഹെബ് അംബേദ്‌കർ ചെയര്മാൻ ആയ കമിറ്റി കൊണ്ടുവന്ന ഈ ആർറ്റിക്കിൾ പക്ഷെ 20 വർഷത്തേയ്ക്ക് മാത്രമായിരുന്നു. 1970 ഇൽ അവസാനിക്കേണ്ട ഈ സംവരണം പക്ഷെ കാലാകാലങ്ങളായി ഭരണ ഘടന ഭേദഗതിയിലൂടെ നീട്ടിയെടുത്തു. ആകെ 1970 മുതൽ അഞ്ചു തവണ 334 ആം ആര്ടിക്കിൾ ഭേദഗതി ചെയ്തു ഇന്നും നിലനിര്ത്തി പോരുന്നു.
No comments:
Post a Comment