Sunday, 24 December 2017

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

പദ്ധതികള്‍പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍

NBCFDC പദ്ധതികള്‍

1,സ്വയം തൊഴില്‍ പദ്ധതി
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക്
5 ലക്ഷം രൂപ വരെ - 6%
5 ലക്ഷത്തിനു മുകളില്‍ - 8%
തിരിച്ചടവ്‌ കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

2,വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പ പദ്ധതി
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 5%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകയുടെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 40,500/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 51,500/- രൂപയിലും താഴെ ആയിരിക്കണം

3,വിദ്യാഭ്യാസ വായ്പ പദ്ധതി
പരമാവധി വായ്പാ തുക
ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍
ഹ്രസ്വകാല കോഴ്സ് - 1.5 ലക്ഷം രൂപ
വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍
പലിശ നിരക്ക്
ആണ്‍കുട്ടികള്‍ക്ക് - 4%
പെണ്‍കുട്ടികള്‍ക്ക് - 3.5%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

4, സാക്ഷം
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക്
5 ലക്ഷം രൂപ വരെ - 6%
5 ലക്ഷത്തിനു മുകളില്‍ - 8%
തിരിച്ചടവ്‌ കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18 നും 35 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

5 ,ശില്പ് സമ്പദ
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ്‌ കാലാവധി - 60 മാസം മുതല്‍ 84 മാസം വരെ
അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

6 ,മഹിളാ സമൃദ്ധി യോജന
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 4%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

7,കൃഷി സമ്പദ
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

8,ലഘു വായ്പ പദ്ധതി
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം


തനത് ഫണ്ട് പദ്ധതികള്‍
KSBCDC-യുടെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍
1,വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കുള്ള വായ്പ പദ്ധതി
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 8%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ

2,പെണ്‍കുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ്‌ കാലാവധി - 72 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ

3,കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ
പരമാവധി വായ്പാ തുക - 50,000/- രൂപ
പലിശ നിരക്ക് - 8.5%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല

4,ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ്‌ കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല

5,ഉദ്യോഗസ്ഥര്‍ക്കുള്ള കണ്‍സ്യുമര്‍ ഡ്യുറബിള്‍ വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല

6,ഉദ്യോഗസ്ഥര്‍ക്കുള്ള ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ)
പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
പലിശ നിരക്ക് - 10.5%
തിരിച്ചടവ്‌ കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല

7,സുവര്‍ണ്ണശ്രീ വായ്പ(വിവിധോദ്ദേശ പദ്ധതി)
പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

8,പ്രവര്‍ത്തന മൂലധന വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 7%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

9,ഭവനശ്രീ പദ്ധതി(പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്)
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 8%
തിരിച്ചടവ്‌ കാലാവധി - 72 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

10,വിദ്യാശ്രീ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 16നും 32നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

11,സ്വയം തൊഴില്‍ വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ്‌ കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

*അർഹതപ്പെട്ട സമുദായങ്ങൾ
സംസ്ഥാനമൊട്ടാകെ*

1 അഗസ (Agesa)
2 അമ്പലക്കാരന്‍
3 ആംഗ്ലോ ഇന്‍ഡ്യന്‍
4 അരേമറാട്ടി
5 ആര്യ‌
6 ബണ്ഡാരി
7 ബില്ലവ‌
8 ചക്കാലന്‍
9 ചാവളക്കാരന്‍
10 ചെട്ടി/ചെട്ടികള്‍ (കൊട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി,ശ്രീ പണ്ഡാരചെട്ടി, തെലുങ്ക്ചെട്ടി , പേരൂര്‍ക്കടചെട്ടി, ഉദയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈചെട്ടികള്‍ (24 Manai Chetties), വയനാടന്‍ചെട്ടി, കലവറചെട്ടി, 24 മനൈ ചെട്ടികള്‍, മൌണ്ടാടന്‍ചെട്ടി, ഇടനാടന്‍ ചെട്ടി)
11 ദേവദിഗ‌ (Devadiga)

12 ദേവാ൦ഗ‌ (Devanga)
13 ധീവര (അരയന്‍, വാലന്‍, നുളയന്‍‍, മുക്കുവന്‍, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍)
14 ഈഴവരും തീയരും
15 ഈഴവാത്തി
16 എഴുത്തച്ഛന്‍
17 ഗണിക
18 ഗട്ടി (Gatti)
19 ഗൌഡ (Gawda)
20 ഹെഗ്‌ഡെ (Hegde)
21 ജോഗി
22 കടുപ്പട്ടന്‍ (Kaduppattan)
23 കയ്കോലന്‍
24 കൊലാശാരി (കലശപ്പണിക്കര്‍)
25 കളരിക്കുറുപ്പ്‌ അല്ലെങ്കില്‍ കളരിപ്പണിക്കര്‍
26 വിശ്വകര്‍മ (ആശാരി, ചപ്ത്തേഗ്ര‌ , കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്‍, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്‍, തട്ടാന്‍, വില്‍കുറുപ്പ്, വില്ലശാന്‍ , വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍ , വിശ്വകര്‍മ്മാള, പലിശപെരുംകൊല്ലന്‍ )
27 കന്നടിയാന്‍ (Kannadiyans)
28 കണിശു അല്ലെങ്കില്‍ കണിയാര്‍ പണിക്കര്‍, കാണി അല്ലെങ്കില്‍ കണിയാന്‍ (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍
29 കവുതിയ (kavuthiyan)
30 കാവുടിയാരു (kavudiyaru)
31 കൊടയാര്‍
32 കൃഷ്ണന്‍വക
33 കേരള മുതലി (Kerala Mudali)
34 കുടുംബി
35 കോംഗുനവിതന്‍, വേട്ടുനവിതന്‍, അടുത്തോണ്‍
36 കുശവന്‍

Friday, 23 June 2017

പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും ഭരണ വിഭാഗത്തിലും സംവരണം ഏർപ്പെടുത്താൻ തുടങ്ങുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്

പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും ഭരണ വിഭാഗത്തിലും സംവരണം ഏർപ്പെടുത്താൻ തുടങ്ങുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. 1882 ഇൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി അന്നത്തെ വൈസ്രോയ് റിപ്പണ്‍ പ്രഭു നിയമിച്ച കമ്മീഷൻ ആണ് ഹണ്ടർ കമ്മീഷൻ( Sir William Hunter--Member of the Executive Council of Viceroy). ഉന്നത വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം നല്കിയിരുന്ന ഒരു കാലഘട്ടത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു ഇന്ത്യയിൽ തുടക്കം കുറിക്കാൻ കാരണമായ ഒരു കമ്മീഷനാണ് ഹണ്ടർ കമ്മീഷൻ. പ്രസ്തുത കമ്മീഷന് മുന്നിൽ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിൽ 12 വയസ്സുവരെ ഉള്ളവർക്ക് നിർബന്ധമാക്കണമെന്നും അതിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നും ,അത് വഴി ഭരണ മേഖലയിൽ ഈ വിഭാഗങ്ങൾക്ക് പ്രാധിനിത്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടു ഹരജി നൽകിയ മഹാത്മാ ജ്യോതിഭ ഫൂലെ യുടെ ആവശ്യങ്ങൾ ഈ കമ്മീഷൻ പരിഗണിക്കുകയും ചെയ്തു. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങല്ക്ക് സംവരണം എന്ന സാമൂഹിക എന്ജിനിയറിംഗ് തുടങ്ങിയത് അങ്ങിനെ 125 കൊല്ലം മുന്പാണ്.

1902 ഇൽ കോലാപൂർ മഹാരാജ ,ചത്രപതി സാഹൂജി (മഹാരാഷ്ട്ര ) തന്റെ രാജ്യത്ത് പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഭരണത്തിലും 50% സംവരണം നടപ്പിലാക്കി.http://www.bspindia.org/rajshri-shahuji-maharaj.php.

1908 ഇൽ ബ്രിട്ടീഷ് ഗവർന്മെന്റ് നിയമപരമായി , തിരഞ്ഞെടുക്കപ്പെട്ട ചില ജാതികൾക്ക് സംവരണം ഏർപ്പെടുത്തി .

1935 ഇൽ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് പൂന ഉടമ്പടി യിലൂടെ ഇന്ത്യയിലെ അതി പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണ മണ്ഡലങ്ങൾ അനുവദിക്കാൻ പ്രമേയം അനുവദിച്ചു.

1935 ലെ ഇന്ത്യ ആക്റ്റ് (ഇന്നത്തെ ഇന്ത്യൻ ഭരണ ഘടനയുടെ ആദ്യരൂപം ) പിന്നോക്ക സംവരണം ഉറപ്പു നല്കി.

1947 ലെ സ്വാതന്ത്ര്യത്തിനു ശേഷം രൂപം കൊണ്ട ഇന്ത്യൻ ഭരണ ഘടനയിൽ 334 ആം ആർറ്റിക്കിൾ ഉൾപ്പെടുത്തി ക്കൊണ്ട് സ്വതന്ത്ര ഇന്ത്യയും ചരിത്രത്തൊട് നീതി പുലര്ത്തി.

334 ആം ആർറ്റിക്കിൾ ഇങ്ങിനെ പറയുന്നു.

“Notwithstanding anything in the foregoing provisions of this Part, the provisions of this Constitution relating to—

(a) the reservation of seats for the Scheduled Castes and the Scheduled Tribes in the House of the People and in the Legislative Assemblies of the States; and

(b) the representation of the Anglo-Indian community in the House of the People and in the Legislative Assemblies of the States by nomination, shall cease to have effect on the expiration of a period of twenty years from the commencement of this Constitution:

Provided that nothing in this article shall affect any representation in the House of the People or in the Legislative Assembly of a State until the dissolution of the then existing House or Assembly, as the case may be.”

ബാബ സാഹെബ് അംബേദ്‌കർ ചെയര്മാൻ ആയ കമിറ്റി കൊണ്ടുവന്ന ഈ ആർറ്റിക്കിൾ പക്ഷെ 20 വർഷത്തേയ്ക്ക് മാത്രമായിരുന്നു. 1970 ഇൽ അവസാനിക്കേണ്ട ഈ സംവരണം പക്ഷെ കാലാകാലങ്ങളായി ഭരണ ഘടന ഭേദഗതിയിലൂടെ നീട്ടിയെടുത്തു. ആകെ 1970 മുതൽ അഞ്ചു തവണ 334 ആം ആര്ടിക്കിൾ ഭേദഗതി ചെയ്തു ഇന്നും നിലനിര്ത്തി പോരുന്നു.

സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ സ്കോളർഷിപ്പ് നൽകുന്നു

സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടീട്ടുള്ള OBC വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഒറ്റത്തവണയായി 5000/- രൂപ സ്കോളർഷിപ്പ് നൽകുന്നു. പരമാവധി എല്ലാവരേയും ഈ വിവരം അറിയിക്കുക.

Thursday, 22 June 2017

ചെട്ടിയാർ വിശേഷം: തിരുപ്പതി ചെട്ടിയാർ

സുബ്രഹ്മണ്യം ചെട്ടിയാരുടേയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറിൽ മദ്രാസിൽജനിച്ചു. സാമാന്യ വിദ്യാഭ്യാസം നേടിയശേഷം 1948-ൽ സിനിമ വ്യവസായവുമായി ബന്ധപ്പെട്ടു. സീത ഫിലിംസ് എന്ന വിതരണ കമ്പനിയുടെ ഉടമയായ ഇദ്ദേഹം എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1959-ൽ മിന്നൽ പടയാളി എന്ന ചിത്രം നിർമിച്ചു.[1]

നിർമിച്ച ചിത്രങ്ങൾ.


ക്രമനംബർ.ചിത്രം-വർഷം-സംവിധായൻ

1,മിന്നൽ പടയാളി-1959-ജിവിശ്വനാഥ്
2,ബ്രഹ്മചാരി-1972-ശശികുമാർ
3,ഇന്റർവ്യൂവ്-1973-ശശികുമാർ
4,നൈറ്റ് ഡ്യൂട്ടി-1974-ശശികുമാർ
5,സമ്മാനം-1975-ശശികുമാർ
6,കയംകുളം കൊച്ചുണ്ണിയുടെ മകൻ-1976-ശശികുമാർ
7,മുറ്റത്തെ മുല്ല-1977-ശശികുമാർ
8,ഇന്നലെ ഇന്ന്-1977-ഐ.വി. ശശി
9,അകലെ ആകാശം-1977-ഐ.വി. ശശി
10,നിനക്കു ഞാനും എനിക്കു നീയും-1978-ശശികുമാർ
11,മനുഷ്യ മൃഗം-1980-ബേബി
12,സാഹസം-1981-കെ.ജി. രാജശേഖരൻ
13,നിഴൽ യുദ്ധം-1981-ബേബി
14,ഇതിഹാസം-1981-ജോഷി
15,അരംഭം-1982-ജോഷി
16,കാളിയമർദ്ദനം-1982-ജെ. വില്യംസ്
17,ശരം-1982-ജോഷി
18,സംരംഭം-1983-ബേബി
19,അങ്കം-1983-ജോഷി
20,ഒന്നും മിണ്ടാത്ത ഭാര്യ-1984-ബാലു കിരിയത്ത്
21,അലകടലിനക്കരെ-1984-ജോഷി
21,കൂടുതേടുന്ന പറവ-1984-പി.കെ. ജോസഫ്
22,ഇടവേളയ്ക്കു ശേഷം-1984-ജോഷി
23,സായംസന്ധ്യ-1986-ജോഷി
24,ആട്ടക്കഥ-1987-ജെ. വില്യംസ്
25,ചെപ്പ്-1987-പ്രിയദർശൻ
26,തൂവൽസ്പർശം-1990-കമൽ-27
27,സന്ദേശം-1991-സത്യൻ അന്തിക്കാട്

ചെട്ടിയാർ വിശേഷം: നിഗൂഢഭാഷ

കേരളത്തിൽ ധാരാളം നിഗൂഢഭാഷകളുണ്ട്. സ്വന്തം സമുദായക്കാർക്കിടയിൽ രഹസ്യങ്ങൾ പങ്കുവെക്കാനും വ്യാപാര ആവശ്യങ്ങൾക്കും മറ്റുപല രഹസ്യ സംഭാഷണത്തിനും പഴമക്കാർ കൈമാറിവന്നതും ലിപികളോ ഭാഷാനിയമങ്ങളോ ഇല്ലാത്ത രഹസ്യഭാഷയാണ്‌ നിഗൂഢഭാഷ. കേരളത്തിൽ അംഗീകരിച്ചിരിക്കുന്ന നിഗൂഢഭാഷകളിൽ ഒന്നാണ് "ചെട്ടിഭാഷ". വ്യാപാര ആവശ്യങ്ങൾക്ക് ചെട്ടിയാർമാർ 1 നെ വാച്ച എന്നും 2 നെ എസവ എന്നും പറയുന്നത് നിഗൂഢഭാഷയാണ്.

(അവലംബം-കേരളത്തിലെ നിഗൂഢഭാഷകൾ)

ചെട്ടിയാർ വിശേഷം: ചെട്ടിയാർമാർക്ക്‌ കൊച്ചി മഹാരാജാവ് നൽകിയ ചെമ്പോലയിലെ അധികാരപത്രം

പഞ്ചവാദ്യം, പുനർജനിഗുഹ, വി കെ എൻ , ഐവർമഠം, ബലിതർപ്പണ നിളാതീരം, താലപ്പൊലി, വില്വാദ്രിനാഥ ക്ഷേത്രം മുതലായവയാൽ ലോകം അറിയുന്ന തിരുവില്വമലയിൽ ചെട്ടിയാർമാർക്ക്‌ ചില സവിശേഷ അധികാരങ്ങളുണ്ട്. വിശ്വപ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിന് ഗോവാളപൂജ നടത്തിവരുന്നത് ചെട്ടിയാരാണ്. അത് ചെട്ടിയാരിൽ നിന്നും മാറ്റുവാൻ ദേവസ്വം ബോർഡ് വരെ ശ്രമം നടത്തി. കൊച്ചി മഹാരാജാവ് നൽകിയ ചെമ്പോലയിലെ അധികാരപത്രം ഇപ്പോഴും കൈവശമുളളത്‌ ആക്കപ്പറമ്പ് ശ്രീ സുന്ദരൻ ചെട്ടിയാർക്കു തുണയായി...അനുഗ്രഹമായി.

(സമ്പാദനം-ശിവകുമാർ)

ചെട്ടിയാർ വിശേഷം: ഉല്പത്തിക്കഥ.

ചെട്ടിയാർ വംശത്തിന്റെ ആദ്യപുരുഷൻ "പൃഥ്വീശ്വരൻ"ആകുന്നു. ഭൂമിയിൽ നാശംവിതച്ച അന്തകാസുരനെ വധിക്കുവാൻ ഭൂലോകവാസികളുടെ അഭ്യർത്ഥനപ്രകാരം ബ്രഹ്മദേവൻ അഗ്നിയിൽ നിന്നും ജനിപ്പിച്ച യുഗപുരുഷൻ...അന്തകാസുര നിഗ്രഹ ശേഷം അദ്ദേഹംകാശിയിലെ രാജാവാകുന്നു. രാജാവിനും ഭാര്യ സുനഭ(കണാഭ)ക്കും നാലു സന്താനങ്ങൾ ജനിക്കുന്നു. അവരുടെ വിവാഹശേഷം അവരുടെ കുടുംബത്തിൽ എട്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുംജനിച്ചു. ആ പത്തുപേർക്കും വിവാഹാനന്തരം കുഞ്ഞുങ്ങൾ ഉണ്ടായില്ല. അവരിൽ മുതിർന്ന സഹോദരൻ വൈടുങ്കേയ ദേവരായൻ ഹിമാലയത്തിൽ തപസുചെയ്യുന്ന കാലാവമഹർഷിയുടെ ഉപദേശപ്രകാരം കാഞ്ചിയിലെത്തി കലൈക്കോട്ടു എന്ന മഹർഷിയെ കണ്ടു. പുത്രകാമോഷ്ടി യാഗം നടത്തുവാൻ മുനി നിർദേശിച്ചു. യാഗാഗ്നിയിൽ നിന്നും ഒരു സ്‌ത്രീരൂപം(കാമാക്ഷിയമ്മ) തളികയിൽ പ്രസാദവുമായി പ്രത്യക്ഷപ്പെട്ടു. കലൈക്കോട്ടു മുനി ആ പ്രസാദത്തെ 24 ഭാഗമാക്കി സേവിക്കാൻ നിർദേശിച്ചു. എട്ട് ആൺ കുടുംബത്തിൽ 16 കുട്ടികളും രണ്ട് പെൺ കുടുംബത്തിൽ 8 കുട്ടികളും ജനിച്ചു. ഇതാണ് 24 മനൈ വംശജരുടെ കാമാക്ഷിയമ്മൻ അനുഗ്രഹീത ഉല്പത്തിക്കഥ.





(സമ്പാദനം-ശിവകുമാർ)

ഐതീഹ്യമാലയിൽ ചെട്ടിയാർ സാന്നിധ്യം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതീഹ്യമാലയിൽ ചെട്ടിയാരുടെ കഥ നമുക്ക് അഭിമാനം നൽകുന്നു. ദക്ഷിണപാണ്ട്യത്തിലെ രാജകൊട്ടാരത്തിൽ സമർത്ഥനും വണിക്കുമായ ഒരു ചെട്ടിയാർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ സുന്ദരിയും പാതിവൃതയുമായിരുന്നു. രാജാവിന് ചെട്ടിയാരുടെ ഭാര്യയോട് പ്രേമം ഉണ്ടായി. ഒരുനാൾ അവളെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി തനിക്കു വശംവദയാവാൻ കല്പിച്ചു. ചെട്ടിയാരുടെ ഭാര്യ അതിനു സമ്മതിച്ചില്ല മാത്രമല്ല വിവരം ഭർത്താവിനോട് പറയുകയും ചെയ്തു. ഒരുനാൾ ചെട്ടിയാരും ഭാര്യയും അവിടെനിന്നും രക്ഷപ്പെട്ടു. കപ്പലിൽ അവർ കൊച്ചിയിലെത്തി. അവിടെ നിന്നും വഞ്ചിയിൽ കായലിലൂടെ തെക്കുംകൂറിലേക്കു പുറപ്പെട്ടു. കാറ്റും മഴയുംവന്നപ്പോൾ രണ്ടു മുതലയുടെ സഹായത്തിൽ വഞ്ചിക്കാരൻ വഞ്ചി കരയിലെത്തിച്ചു. വഞ്ചിക്കാരനും മുതലകളും വേട്ടക്കൊരുമകൻ അയച്ചവരാണെന്നു മനസിലാക്കിയ ചെട്ടിയാർ അവിടെ ഒരു കാവ് പണിതു വേട്ടക്കൊരുമകനെ പ്രതിഷ്ഠിച്ചു. ആരാധന തുടങ്ങി. രാജാവ്, ടിപ്പുസുൽത്താനെ അഭയം പ്രാപിച്ചു ഒരു മുസ്ലിം സൈന്യത്തെ നേടിയെടുത്തു. അവരുടെ സഹായത്താൽ തെക്കുംകൂർ ആക്രമിച്ചു.ചെട്ടിയാരുടെ ഭാര്യയുടെ പ്രാർത്ഥനകേട്ട് വേട്ടക്കൊരുമകൻ പടയാളിയുടെ വേഷം പൂണ്ടു മുസ്ലിംപടയെ തോൽപ്പിച്ച് ഓടിച്ചു.

(ഈ കഥയിൽ ചെട്ടിയാരുടെ വാണിജ്യമിടുക്ക്, ഭാര്യയുടെ പാതിവ്രത്യം, ഭക്‌തി എന്നിവ എടുത്തു പറയുന്നു. അവലംബം-വിക്കിഗ്രന്ഥശാല 
സമ്പാദനം-ശിവകുമാർ)

ചെട്ടിയാർ വിശേഷം

കേവലം15 വയസ്സുളളപ്പോൾ അർജ്ജുന അവാർഡ് ലഭിച്ച ഒരു പയ്യനുണ്ട്-കുറ്റ്രാൽ രമേഷ്. കുട്രാലീശ്വരൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രസിദ്ധ നീന്തൽതാരം. 1981ൽ ഈറോഡിൽ ജനനം. മാതാപിതാക്കൾ രമേഷും ശിവകാമിയും. അദ്ദേഹം 1994ൽ പാക് കടലിടുക്ക് നീന്തിക്കടന്നു. അതേ വർഷം 5 ഓളം കടലിടുക്കുകൾ നീന്തിക്കടന്ന് ഗിന്നസ് അവാർഡ് നേടി. ഇനി കാര്യത്തിലേക്കു വരാം അദ്ദേഹം 24 മന തെലുങ്ക് ചെട്ടിയാർ സമുദായ അംഗമാണ്. നമ്മുക്കും അഭിമാനിക്കാം.

(സമ്പാദനം-ശിവകുമാർ)

Wednesday, 21 June 2017

24 മന തെല്ലുങ്ക് ചെട്ടിയാർ ഗോത്രങ്ങൾ ( വീടുകൾ ) കുറിച്ചുള്ള പട്ടിക




24 Manai Telugu Chettiar: History


History

Classification Merchants, traders and warriors
Religions Hinduism
Languages Telugu, Tamil, Kannada, Malayalam
Populated States Tamil Nadu, Karnataka, Kerala, Andhra Pradesh

The 24 Manai Telugu Chettiars (24MTC) are an Indian caste of the Chettiar who were prominent merchants. They are found predominantly in the state of Tamil Nadu in India, as well as Andhra Pradesh, Kerala and Karnataka. This community is known by a number of variants and spellings of their name, and is divided into twenty-four subdivisions (manai).

Social role

The 24MTC are traditionally traders, and modern day community is predominantly involved in business, industry, and petty trade. The total population of 24MTC is around ten million in South India. The community is categoried as Vaishyas (merchants) in the four-part Hindu varna system. They have been listed as a section of Balijas. They were traditionally traders corresponding to Perike Balijas of Andhra Pradesh.The alternate name Janappan was derived from their manufacture of gunny-bags of hemp (janapa) fibre.
Once upon a time saints and devas were tortured by a rakchasha called Anthakasuran. They requested Lord Shiva to save them. Lord Shiva told Lord Brahma to do a yaga at the banks of river Ganga. By the grace of Lord Shiva and Lord Brahma, a beautiful and intelligent human formed out of yaga fire. They named him as Pritheswaran. Lord Shiva blessed and gave him a bow. Lord Brahma gave a golden garland. With their blessings Pritheswaran fought against Anthakasuran and killed him. Saints and devas were happy. They thanked Lord Shiva and requested to bless Pritheswaran with marriage.
Lord Shiva blessed Pritheswaran to become the king of city Kasi and got him married to Kanabai, daughter of Kanabindu the head of Gandharvas. The people of Kasi lived happily under the rule of king Pritheswaran. The king had four sons and got them married to Gandharva females. The king and queen at their old age did meditation and attained mukthi. First son of Pritheswaran had two sons and two daughters and other sons had two sons each. They all got married to Gandharvas. First grandson of Pritheswaran, namely Vaidunga Devarayan came to rule. None of his brothers and sisters including him had children. During that period, Saint Kalavai from Himalayas visited the city kasi. Vaidunga met him and told him his sorrow of not having children. The saint suggested the royal family to visit the Saint Kalaikottu at the city of Kancheepuram. All of them went to Kancheepuram.
There, Saint Kaikottu told them to pray to goddess Kamatchi every day. One day, in dreams of Vaidunga, the goddess told him to perform Puthra Kameti Yaga. Vaidunga conducted the yaga with the help of saints.From the yaga, a ghost came out and handed over a golden vessel full of holy food ('Aviunavu') to the saint kalaikottu. The saint divided the food into 24 parts. Wife of Vaidunga and the wives of his other brothers received two parts each to eat. Whereas the two sisters had four parts each. After which Vaidunga and his brothers had two sons each and his sisters had four sons each. Thus they are the 24 great grand children of Pritheswaran. The saint told them to divide kancheepuram into 24 divisions, one for each of them and rule.
Vaidunga's and his brothers sons where categorized as 16 veedu people and his sisters sons were categorized as 8 veedu people. The saint also instructed that the people of same veedu category should not have marriage alliances among themselves.

Various names

This community is also known by different names and spelling variants. They may be called 24 Manai Telugu Chettiar, Sadhu Chetty, Janapan, Goniga, Telugu Chetty, 24 Manai Chetty, Ruvathunalu, and various combinations of these terms. Chettiar may also be rendered as Shetty or Setty.In Tamil they are called Saluppa Chetti, saluppan being the Tamil form of janappan. Some of them have taken to calling themselves Desayis or Desadhipatis (rulers of countries).

Distribution

The 24 Manai Telugu Chettiars are particularly found in the following areas of Tamil Nadu:karur, Erode, Coimbatore, Salem, Namakkal, Virudhunagar,Sivagangai, Madurai,Tuticorin,Tirunelveli, Kanyamumari, Theni, Vadugapatti, Kovilpatti, Kambam, Dharmapuri,Natham and Krishnagiri districts Kerala : Thiruvananthapuram, Thrissur,Palakkad,calicut,Kannur etc. The 24MTC immigrants, who migrated into Tamil Nadu during the pre-Colonial period, underwent various cultural diversities, met difficulties in the patterns of linguistic assimilation, adjustment and other adaptive processes. Over time, ensuing generations dropped the use of the traditional Telugu language


ചേട്ടിയാർ വിശേഷം: Real Heroes

നമ്മുടെ സമുദായത്തിലെ Real Heroes ഹൈടെക് വാഴകൃഷി ചെയ്യാനുള്ള ആഗ്രഹം മൂലം കൃഷിയിലേക്കിറങ്ങിയ കൃഷി ഓഫീസറാണ് കൃഷ്ണകുമാർ. ജ്യേഷ്ഠൻ രാധാകൃഷ്ണൻ                     

Tuesday, 20 June 2017

ചെട്ടിയാർ വിശേഷം


ചെട്ടി എന്ന പദം ചെട്ടിയാർ എന്ന പദത്തിൽ നിന്നാണ്‌ ആവിർഭവിച്ചത് എന്ന് കരുതരുത്.ചെട്ടി എന്ന പദത്തിൽ നിന്നാണ് ചെട്ടിയാർ ഉണ്ടാകുന്നത്.ചെട്ടി എന്ന പദമുണ്ടായത് സംസ്‌കൃത പദമായ 'ശ്രേഷ്ഠി'എന്ന പദത്തിൽ നിന്നാണ്.'ശ്രേഷ്ഠി'എന്നാൽ :സമ്പത്ത്'എന്നാണ് അർത്ഥം.

കടപ്പാട്: ശിവൻ ആക്കപ്പറമ്പ്
അഡ്വൈസർ
24 മന യൂത്ത് ഫെഡറേഷൻ

Monday, 19 June 2017

സംരംഭ രജിസ്ട്രേഷൻ- അറിയേണ്ടതെല്ലാം.

രാജ്യത്ത്‌ പ്രവർത്തിക്കുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകർ ഉദ്വോഗ് ആധാർ പദ്ധതി പ്രകാരം വേണം രജിസ്റ്റർ ചെയ്യുവാൻ.എം.എസ്‌.എം.ഇ.ഡി.ആക്ട്‌ 2006 അനുസരിച്ച്‌ മെമ്മോറാണ്ടം ഫയൽ ചെയ്ത്‌ അതിന്റെ അംഗീകാരം നേടുക എന്നതായിരുന്നു രീതി.
എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‌ തുല്യമായി ഈ രസീതിനെ കണക്കാക്കിയിരുന്നു. 2006 ഒക്ടോബർ രണ്ട്‌ മുതലാണ്‌ ഈ രീതി നിലവിൽ വന്ന്‌. എന്നാൽ പ്രസ്തുത ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ട്‌ 2015 സപ്തംബർ 21 ന്‌ കേന്ദ്ര സർക്കാർ അസാധാരണ ഗസറ്റായി വിജ്ഞാപനം ഇറക്കി. വ്യവസായ സംരംഭകർ അവരുടെ ആധാർ നമ്പരുമായി ബന്ധപ്പെടുത്തി വേണം ഉദ്യോഗ്‌ ആധാറിന്‌ അപേക്ഷിക്കുവാൻ എന്നതാണ്‌ മുഖ്യ സവിശേഷത.

ഉദ്വോഗ്‌ ആധാറിന്റെ പ്രത്യേകതകൾ


തികച്ചും സൗജന്യമായി ഉദ്വോഗ്‌ ആധാർ പ്രകാരമുള്ള മെമ്മോറാണ്ടം ഫയൽ ചെയ്യാം. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ആധാർ പോർട്ടൽ ‘http://udyogaadhar.gov.in’ എന്ന സൈറ്റിൽ കൂടി അപേക്ഷിക്കാം. ലളിതമായ ഒരു ഫോറം (മെമ്മോറാണ്ടം) പൂരിപ്പിച്ച്‌ സ്വയം സമർപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. 14 ഇനങ്ങളിലായി വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. അത്‌ നൽകണം. ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയിൽ ഉദ്വോഗ്‌ ആധാർ നമ്പർ രേഖപ്പെടുത്തി അപേക്ഷയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക്‌ അംഗീകരിച്ചുകൊണ്ടുള്ള രസീത്‌ അയച്ചു കൊടുക്കുന്നു. ഈ രസീത്‌ സ്വയം രൂപപ്പെടുന്നതാകയാൽ പ്രത്യേകം ഒപ്പ്‌, സീൽ എന്നിവ ആവശ്യമില്ല. ജില്ല വ്യവസായ കേന്ദ്രങ്ങൾ വഴിയാണ്‌ രജിസ്‌ട്രേഷൻ നൽകുന്നത്‌. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ പ്രയാസം നേരിടുന്ന സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രത്തെ (ഡിഐസി) സമീപിച്ച്‌ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതും അംഗീകാരം നേടാവുന്നതുമാണ്‌. അപേക്ഷയിൽ പറയുന്ന ഏതെങ്കിലും കാര്യങ്ങളിൽ വിശദീകരണമോ അധിക രേഖകളോ ആവശ്യമെങ്കിൽ അവ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ഡി.ഐ.സി.യ്ക്കും അവകാശം ഉണ്ടായിരിക്കും.2006 ഒക്ടോബർ രണ്ടിന്‌ മുമ്പ്‌ എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷൻ സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌. അത്തരം രജിസ്‌ട്രേഷൻ നേടിയവർ ഉദ്വോഗ്‌ ആധാറിലേക്ക്‌ വരണമെന്ന്‌ നിർബന്ധം ഇല്ല. അതുപോലെ ഇ.എം. പാർട്ട്‌ - I, പാർട്ട്‌ - II എന്നിവ നേടിയവരും പുതിയ പദ്ധതിയിലേക്ക്‌അപേക്ഷിക്കണമെന്നില്ല. എന്നാൽ ഉദ്വോഗ്‌ ആധാർ പ്രകാരം അംഗീകാരം നേടണമെന്ന്‌ ആഗ്രഹിക്കുന്ന വ്യവസായികൾക്ക്‌ അങ്ങനെ ചെയ്യാവുന്നതാണ്‌. 
          വ്യക്തിഗത (Proprietory) മല്ലാത്ത സംരംഭകർക്ക്‌ മാനേജിങ്‌ പാർട്‌ണർക്കോ, ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കോ ആധാർ നമ്പർ ഉപയോഗിച്ച്‌ മെമ്മോറാണ്ടം ഫയൽ ചെയ്യാവുന്നതാണ്‌.ഒരേ ആധാർ നമ്പറിൽ എത്ര സംരംഭങ്ങൾ വേണമെങ്കിലും ഉദ്വോഗ്‌ ആധാർ പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്‌. സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ ആണ്‌ അപേക്ഷകർ സമർപ്പിക്കേണ്ടത്‌. അതിനെ സാധൂകരിക്കുന്ന രേഖകൾ സാധാരണ അപേക്ഷകർ ഹാജരാക്കേണ്ടതില്ല. ഉദ്വോഗ്‌ ആധാർ പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന്‌ ആധാർ നമ്പർ, മെയിൽ ഐഡി, ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ, ബാങ്കിന്റെ ഐ.എഫ്‌.എസ്‌. കോഡ്‌ എന്നിവ നിർബന്ധമായും കൈവശം ഉണ്ടാകണം. ഇത്‌ ഇല്ലാത്തവർക്ക്‌ രജിസ്റ്റർ ചെയ്യാനാവില്ല.

ഉദ്വോഗ്‌ ആധാർ പ്രകാരം വ്യവസായ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്‌ 14 ഇനം വിവരങ്ങൾ നൽകണം.


1. 12 അക്കമുള്ള ആധാർ നമ്പരാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌
2. സ്ഥാപന ഉടമയുടെ പേര്‌, ആധാർ നമ്പരിൽ, കാർഡിൽ പറയുന്ന അതേ പേര്‌ തന്നെ വേണം നൽകാൻ. കൂട്ടിച്ചേർക്കലുകളോ, കുറയ്ക്കലുകളോ, ഓമനപ്പേരുകളോ പാടില്ല
3. പട്ടികജാതി / വർഗം / മറ്റ്‌ പിന്നോക്കക്കാർ തുടങ്ങിയ സോഷ്യൽ കാറ്റഗറി രേഖപ്പെടുത്തണം
4. നിയമപരമായി അംഗീകരിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ വേണം നൽകാൻ. ഒന്നിൽ കൂടുതൽ സംരംഭങ്ങൾ നടത്തുന്നവർ പ്രത്യേകം രജിസ്റ്റർ ചെയ്യണം. അവർക്ക്‌ എന്റർപ്രൈസ്‌ 1, എൻറർപ്രൈസ്‌ 2 എന്നിങ്ങനെ പ്രത്യേകം രജിസ്‌ട്രേഷനുകൾ നൽകും
5. ഉടമകൾ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിലും ഒരാളുടെ പേരിലുള്ള ആധാർ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിയമപരമായി ചുമതലപ്പെടുത്തുന്ന വ്യക്തിയാണ്‌ ഇങ്ങനെ ചെയ്യേണ്ടത്‌
6. വിലാസത്തിൽ സംസ്ഥാനം, ജില്ല, പിൻകോഡ്‌, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം
7. തുടങ്ങിയ സ്ഥാപനങ്ങൾ, പുറകിലോട്ടുള്ള തീയതി രേഖപ്പെടുത്തിക്കൊണ്ട്‌ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. (തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഉദ്വോഗ്‌ ആധാറിൽ ഇപ്പോൾ ഇല്ല)
8. പഴയ രജിസ്‌ട്രേഷൻ വിവരങ്ങളും നൽകണം. ഉള്ളവർ മാത്രം പ്രസ്തുത വിവരങ്ങൾ നൽകിയാൽ മതിയാകും. 2006 ന്‌ മുമ്പായി എസ്‌.എസ്‌.ഐ. രജിസ്‌ട്രഷൻ നേടിയവരും, അതിന്‌ ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ആക്ട്‌ അനുസരിച്ച്‌ പാർട്ട്‌ I, പാർട്ട്‌ II എന്നിവ എടുത്തിട്ടുള്ളവരും പ്രസ്തുത വിവരങ്ങൾ നൽകി വേണം രജിസ്റ്റർ ചെയ്യുവാൻ
9. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളാണ്‌ മറ്റൊര പ്രധാന ആവശ്യം. അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി. കോഡുമാണ്‌ നൽകേണ്ടത്‌. ഐ.എഫ്‌.എസ്‌.സി. കോഡ്‌ ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നും അത്‌ ശേഖരിക്കാവുന്നതാണ്‌.
10. നിർമാണ സ്ഥാപനമാണോ, സേവന സ്ഥാപനമാണോ എന്ന്‌ രേഖപ്പെടുത്തണം. (രണ്ടും ചെയ്യുന്നവർക്ക്‌ കൂടുതൽ വരുമാനം ഏതിൽ നിന്നാണോ ആ ഇനം സ്വീകരിക്കാം)
11. എൻ.ഐ.സി. കോഡ്‌ (നാഷണൽ ഇൻഡസ്‌ട്രിയൽ ക്ലാസിഫിക്കേഷൻ - 2008) ചേർക്കണം. സ്ഥാപനത്തിന്റെ മുഖ്യ ബിസിനസ്‌ എന്താണോ അതനുസരിച്ചുള്ള കോഡാണ്‌ നൽകേണ്ടത്‌. അത്‌ ഉദ്വോഗ്‌ ആധാർ മെമ്മോറാണ്ടം വഴി തന്നെ തിരഞ്ഞെടുക്കാവുന്നതാണ്‌.
12. സ്ഥാപനത്തിൽ ശമ്പളവും കൂലിയും നൽകുന്ന, നേരിട്ട്‌ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തണം
13. ഭൂമി, കെട്ടിടം, മലിനീകരണ നിയന്ത്രണം, സുരക്ഷിതത്വ പരിപാടികൾ തുടങ്ങിയവയുടെ വിലയോ നിക്ഷേപ വിവരങ്ങളോ ഇവിടെ ആവശ്യമില്ല. പ്ലാന്റിലും മെഷിനറിയിലും വന്നിട്ടുള്ള മൊത്തം നിക്ഷേപത്തിന്റെ വിവരങ്ങളാണ്‌ രേഖപ്പെടുത്തേണ്ടത്‌. അപേക്ഷിക്കുന്ന തീയതി വരെ സ്ഥാപനത്തിൽ വന്നിട്ടുള്ള മൊത്തം മെഷിനറികളുടെ നിക്ഷേപമാണ്‌ കാണിക്കേണ്ടത്‌
14. ഒന്നിൽ കൂടുതൽ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവസാന ചോദ്യത്തിന്‌ ഉത്തരം എഴുതേണ്ടതുള്ളൂ. കേരളത്തിൽ അങ്ങനെ ഇല്ലാത്തതിനാൽ ഇത്‌ ബാധകമാകുന്നതല്ല.

വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ കേരളത്തിലെ സംരംഭകരുടെ രജിസ്‌ട്രേഷൻ പൂർത്തിയാകുകയും ഉദ്വോഗ്‌ ആധാർ നമ്പർ അനുവദിച്ചു നൽകുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായാണ്‌ കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടേണ്ടത്‌. അപേക്ഷയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിയിൽ വരുന്ന രസീത്‌ (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്‌) ഡൗൺ ലോഡ്‌ ചെയ്ത്‌ പ്രിന്റ്‌ എടുക്കാവുന്നതാണ്‌.

2006 ലെ എം.എസ്‌.എം.ഇ.ഡി. ആക്ട്‌ അനുസരിച്ചുള്ള സംരംഭ ഘടനയിൽ യാതൊരു മാറ്റവും ഇവിടെ വരുത്തിയിട്ടില്ല. മൈക്രോ, സ്മാൾ, മീഡിയം എന്ന രീതിയിൽ കാണുന്നത്‌ സ്ഥാപനത്തിലെ പ്ലാന്റ്‌ / മെഷിനറികൾ എന്നിവയുടെ നിക്ഷേപത്തെ കണക്കാക്കിയാണ്‌.

അവയുടെ നിലവിലുള്ള നിർവചനം ഇങ്ങനെയാണ്‌.


ഉത്‌പാദന മേഖല ഘടന - യന്ത്രസാമഗ്രികളിലെ നിക്ഷേപം
സൂക്ഷ്മ സംരംഭം - 25 ലക്ഷത്തിന്‌ താഴെ.
ചെറുകിട സംരംഭം - 25 ലക്ഷത്തിനും 500 ലക്ഷത്തിനും ഇടയിൽ
ഇടത്തരം സംരംഭം - 500 ലക്ഷം രൂപ മുതൽ 1000 ലക്ഷം രൂപ വരെ
സേവന മേഖല ഘടന - ഉപകരണങ്ങളിലെ നിക്ഷേപം
സൂക്ഷ്മ സംരംഭം - 10 ലക്ഷത്തിന്‌ താഴെ
ചെറുകിട സംരംഭം - 10 ലക്ഷം മുതൽ 200 ലക്ഷം വരെ
ഇടത്തരം സംരംഭം - 200 ലക്ഷം മുതൽ 500 ലക്ഷം വരെ

ഇവയ്ക്ക്‌ മുകളിൽ നിക്ഷേപം വരുന്ന സംരംഭങ്ങളെ വൻകിട വ്യവസായങ്ങൾ എന്ന ഗണത്തിലാണ്‌ ഉൾപ്പെടുത്തുന്നത്‌.

സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ വിവരങ്ങൾ കേന്ദ്രസർക്കാറിന്‌ നേരിട്ട്‌ ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ്‌ പുതിയ സംവിധാനം. ഇത്തരത്തിൽ ഒരു രീതി ഇതാദ്യമാണ്‌. സംസ്ഥാനങ്ങളിൽ നിന്ന്‌ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇതുവരെ. ഇനി അതിന്റെ ആവശ്യം വരില്ല. ഒരു വ്യവസായ സ്ഥാപനം ഇന്ത്യയിൽ എവിടേയും രജിസ്റ്റർ ചെയ്താൽ അതേ നിമിഷം തന്നെ അതിന്റെ വിവരങ്ങൾ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്‌ ലഭിക്കുന്നു. കൂടുതൽ വ്യവസായ പ്രോത്സാഹന പദ്ധതികൾ കൊണ്ടു വരുന്നതിനും മെച്ചപ്പെട്ട വ്യവസായ നയം രൂപപ്പെടുത്തുന്നതിനും ഈ സംവിധാനം ഗുണം ചെയ്യും എന്നാണ്‌ പൊതുവെ വിലയിരുത്തുന്നത്‌.

T S Chandran
District Industries Officer
Palakkad

ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് അനുവദിക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം.

ലംപ്‌സം ഗ്രാന്റ്: വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ 24ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് അനുവദിക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം. ഓരോ സ്ഥാപനത്തിനും വിതരണത്തിനാവശ്യമായ തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ രേഖകള്‍ പ്രകാരമുള്ള വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ജൂണ്‍ 24 വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ നിശ്ചിത തീയതിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. തപാല്‍ വഴിയുള്ള അപേക്ഷകളും ക്ലെയിം സ്‌റ്റേറ്റുമെന്റുകളും പരിഗണിക്കില്ല. വിദ്യാര്‍ഥികളുടെ ജാതി സംബന്ധമായ സംശയമുണ്ടെങ്കില്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്റര്‍ ചെയ്യുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയില്‍ പ്രധാനാധ്യാപകര്‍ വ്യക്തിപരമായി ശ്രദ്ധചെലുത്തണം. രേഖപ്പെടുത്തുന്ന അക്കൗണ്ടില്‍ ഒരു തവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുണ്ടെന്നും അക്കൗണ്ട് ലൈവാണെന്നും ഉറപ്പാക്കണം. അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ്സ്‌ കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാന്‍സ്ഫര്‍ ചെയ്യും. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് പോര്‍ട്ടല്‍ മുഖേന ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒക്ക് ഫോര്‍വേഡ് ചെയ്യുകയും ലിസ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം. എ.ഇ.ഒ/ഡി.ഇ.ഒയുടെ കണ്‍ഫര്‍മേഷനുശേഷമേ തുക അനുവദിക്കുകയുള്ളൂ. ഹൈസ്‌കൂളുകള്‍ ഡി.ഇ.ഒയ്ക്കും പ്രൈമറി സ്‌കൂളുകള്‍ എ.ഇ.ഒയ്ക്കുമാണ് ലിസ്റ്റ് നല്‍കേണ്ടത്. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുപ്രകാരം സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്ന തുക ഏഴുദിവസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തി അക്വിറ്റന്‍സ് സൂക്ഷിക്കണം. ഗവ./എയ്ഡഡ്/അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ക്ക് 320 രൂപയാണ് ലംപ്‌സം ഗ്രാന്റ്. അഞ്ചുമുതല്‍ ഏഴുവരെ 630 രൂപയും, എട്ടുമുതല്‍ പത്തുവരെ 940 രൂപയുമാണ് ലംപ്‌സം ഗ്രാന്റ്. അണ്‍ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ക്ക് 1333 രൂപയും എട്ടുമുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 2000 രൂപയുമാണ്.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സിലൂടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിൽ തുടങ്ങട്ടെ ജോലിയിലേക്കുള്ള തയ്യാറെടുപ്പ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന് വ്യക്തഗത / ഗ്രൂപ്പ് സംരo ഭങ്ങൾ ആരംഭിക്കുന്നതിന് മൈക്രോ ക്രെഡിറ്റ് വായ്പാ സഹായങ്ങൾ.


SSLC ബുക്കിലെ ജനന തീയതി തെറ്റിപോയിട്ടുള്ളവര്‍ എങ്ങനെ അത് തിരുത്താം എന്നറിയാമോ?

Sunday, 18 June 2017

സംരംഭകര്‍ക്ക് പിന്നോക്ക വികസന കോർപറേഷന്റെ സാമ്പത്തിക സഹായം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറ് ലക്ഷം രൂപവരെയാണ്.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇരുപത് ലക്ഷം രൂപവരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ. മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്ക് ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എഞ്ചിനീയറിങ് വര്‍ക്ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍, സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്‌സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊഭൈല്‍ വര്‍ക്ക്‌ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ്, ഹോം സ്റ്റേ, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍ തുടങ്ങിയ ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും.

താത്പര്യമുള്ളവര്‍  www.ksbcdc.com  എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. യോഗ്യരായവരെ അതത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക്‌ഷോപ്പിലേക്ക് ക്ഷണിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി 2017 ജനുവരി 30.


Please pass this chart for 10/12 std students. To plan their further studies


നമ്മുടെ സമുദായത്തിലെ കുട്ടികൾക്ക് ഉപകാരപ്പെടും.OBC യായ നമ്മുടെ സമുദായത്തിന് വിദ്യാഭ്യാസ ആവിശ്യങ്ങൾക്കായി OEC അനുകൂല്യം ലഭിച്ചതായിട്ടുള്ള ഉത്തരവ്

പിന്നോക്ക സമുദായ (OBC) വികസന വകുപ്പ് - വിവിധ പ്രോഫഷണൽ കോളേജുകളിലും ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (OEC) സംവരണം അനുവദിച്ച ഉത്തരവും അനുബന്ധ രേഖകളും







മുൻകാല പോസ്റ്റുകൾ